'ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ഇസ്രയേലിനെതിരെ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടു': യുഎഇ

കരയാക്രമണത്തിനുള്ള പദ്ധതി നേരത്തെ തന്നെ അക്രമി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി

ദുബായ്: ഫ്‌ലൈ ദുബായ് വിമാന ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് യുഎഇ. ഇസ്രയേലിലെ ബെന്‍ ഗുരിയേന്‍ എയര്‍ പോര്‍ട്ടില്‍ വിമാനം ഇടിച്ചിറക്കാനായിരുന്നു സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യുഎഇയിലെ അന്വേഷണ ഏജന്‍സി കണ്ടെത്തി. വന്‍തോതില്‍ ആളപായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും സഹ പൈലറ്റായ ഹമാം അല്‍ ഹമാമിക്ക് പ്രചോദനമായെന്നും യുഎഇ പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഭീകരാക്രമണത്തിനുള്ള പദ്ധതി നേരത്തെ തന്നെ അക്രമി തയ്യാറാക്കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

9/11 ആക്രമണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പദ്ധതിയെന്ന് എമിറാത്തി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ആക്രമണങ്ങളെ പരാമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി വെള്ളിയാഴ്ച സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ WAM നടത്തിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചു. 29 കാരനായ പ്രതി 'വിമാന റൂട്ടും വിമാനത്താവളവും പരിചയപ്പെടാന്‍' ടെല്‍ അവീവിലേക്ക് മുമ്പ് രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഫ്‌ലൈദുബായുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍, സംശയിക്കപ്പെടുന്ന പൈലറ്റ് എല്ലാ പ്രൊഫഷണല്‍, സുരക്ഷാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Content Highlights: The UAE has alleged that a Flydubai co-pilot planned a suicide attack against Israel, according to reports.

To advertise here,contact us