വാഷിങ്ടണ്‍: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലെ കൗമാരക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ മെറ്റ. പിഴയായി 17 ബില്യണ്‍ ഡോളര്‍ നല്‍കാനും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുരക്ഷാ നടപടികള്‍ ശക്തമാക്കാനും ധാരണയായതായി യുഎസ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
കൗമാരക്കാരെ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഫീച്ചറുകള്‍ മനഃപൂര്‍വം രൂപകല്‍പ്പന ചെയ്തെന്നാണ് മെറ്റയ്ക്ക് എതിരെയുള്ള ആരോപണം. ഇതുമൂലം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് ആരോപിച്ച് അമേരിക്കയിലെ 47 സംസ്ഥാനങ്ങളാണ് മെറ്റയ്ക്കെതിരെ കേസെടുത്തത്. 2023ല്‍ കാലിഫോര്‍ണിയ, കൊളറാഡോ, കെന്റക്കി, ന്യൂജേഴ്സി തുടങ്ങിയ 29 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട കേസാണ് ഇപ്പോമെറ്റ 17 ബില്യൺ ഡോളർ, ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, കൗമാരക്കാരുടെ സോഷ്യൽ മീഡിയ ആസക്തി, കുട്ടികളുടെ സുരക്ഷ, ഇൻസ്റ്റഗ്രാംള് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്.
കേസ് തീര്‍പ്പായാല്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ദിവസേന ഉപയോഗിക്കാവുന്ന സമയത്തിന് പരിധി ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കുള്ള ഉപയോഗത്തിന് ഇടവേളകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. സ്കൂള്‍ സമയത്ത് പുഷ് നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുകയും പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതായി വരും.
ഭീഷണികള്‍, നല്ലതല്ലാത്ത ഭക്ഷണ ശീലങ്ങള്‍, സ്വയം ഉപദ്രവിക്കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കണ്ടന്റ് നിയന്ത്രണങ്ങളും നടപ്പാക്കും. മാതാപിതാക്കള്‍ക്ക് കൂടുതല്‍ ശക്തമായ നിയന്ത്രണ സംവിധാനങ്ങളും പോസ്റ്റുകള്‍ക്ക് എത്ര ലൈക്കാണെന്ന് കാണിക്കുന്ന ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
2025ലെ മെറ്റയുടെ 201 ബില്യണ്‍ ഡോളര്‍ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ബില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് തുക അതിന്റെ ഒരു ഭാഗം മാത്രമാണ്. മാതാപിതാക്കളുടെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചതിലൂടെ ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചെന്നും മെറ്റയ്ക്കെതിരെ ആരോപണമുണ്ട്.
മെറ്റ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവ മതിയായതല്ലെന്നും ലാഭത്തിന് സുരക്ഷയേക്കാള്‍ മുന്‍ഗണന നല്‍കിയെന്നുമാണ് മെറ്റയിലെ ചില മുന്‍ ജീവനക്കാരും കുട്ടികളുടെ സുരക്ഷാ വിദഗ്ധരും ആരോപിക്കുന്നത്. പുതിയ ഒത്തുതീര്‍പ്പിലൂടെ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് കൂടുതല്‍ ശക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് മെറ്റ വ്യക്തമാക്കി.
Content Highlights: Meta has agreed to pay $17 billion to settle claims over teen social media addiction, while introducing stricter child-safety measures across Facebook and Instagram