വാഷിംഗ്ടണ്‍: ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോര്‍ദാനിലെ യുഎസ് സേനയ്ക്കും ഹോര്‍മൂസ് കടലിടുക്കിലെ കപ്പലുകള്‍ക്കും നേരെ ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ നീക്കം അപ്രതീക്ഷിതമായ ആക്രമണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാന് വിക്ഷേപിച്ച ഓരോ ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തും മുന്‍പേ തന്നെ തകര്‍ത്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സൈനികര്‍ മിസൈലുകളുടെ സ്ഥാനം കൃത്യമായി നിരീക്ഷിക്കുകയും അവയെ തകര്‍ക്കുകയും ചെയ്തെന്നും അത് താന്‍ തത്സമയം കണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാഖില്‍ ഇറാന് അനുകൂല സായുധ സംഘങ്ങളെ ലക്ഷ്യമിട്ട് സൗദി-യുഎസ് സംയുക്ത ആക്രമണം നടന്നിരുന്നു. സൗദി അറേബ്യയിലെ എണ്ണ സംസ്കരണ ശാലകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദികള്‍ എന്ന് ആരോപിച്ചാണ് ഇറാഖി പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സിന് നേരെ ആക്രമണം നടത്തിയത്. ഇറാഖിലെ ബസ്റ മേഖലയില്‍ പിഎംഎഫിന് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൗദി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
അതേസമയം, അമേരിക്കയെയും ഇസ്രയേലിനെയും നേരിടാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന് ചൈനയില്‍ നിന്ന് ആയുധം വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. തോളില്‍ വെച്ച് തൊടുക്കാവുന്ന ചൈനീസ് നിര്‍മ്മിത വ്യോത പ്രതിരോധ മിസൈല്‍ ലോഞ്ചറുകളാണ് ഇറാന് വാങ്ങുന്നതെന്നാണ് വിവരം. ഏകദേശം 60 മുതല്‍ 70 മില്യണ്‍ ഡോളര്‍ വരെ വിലമതിക്കുന്ന സൈനിക കരാറാണ് ഇതെന്നാണ് വിവരം. QW12, FN16 എന്നീ ചൈനീസ് ആയുധങ്ങളാണ് വാങ്ങുന്നത്.
Content Highlights: US President Donald Trump warns Iran of severe retaliation following a fresh missile attack targeting US military bases; tensions escalate in the Middle East.