'ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ കപ്പിള്‍ നമ്മളാണ്'; സൗഹൃദ സംഭാഷണത്തില്‍ മോദിയാട് മെലോണി പറഞ്ഞത് വൈറല്‍

ഉച്ചക്കോടിക്കെത്തിയ ലോക നേതാക്കള്‍ ഒരുമിച്ചുള്ള ചിത്രം പകര്‍ത്താന്‍ എത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തിയത്

എവിയാന്‍: ജി 7 ഉച്ചക്കോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലണിയും തമ്മിലുള്ള സൗഹൃദ സംഭാഷണം വീണ്ടും വൈറല്‍. ഹോട്ട് മൈക്കില്‍ റെക്കോര്‍ഡായ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മോദിയോട് നമ്മളാണ് ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ കപ്പിള്‍ എന്ന് മെലോണി പറയുന്നതായാണ് കേള്‍ക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉച്ചക്കോടിയിലെത്തിയ ലോക നേതാക്കള്‍ ഒരുമിച്ചുള്ള ചിത്രം പകര്‍ത്താന്‍ എത്തിയപ്പോഴാണ് ഇരുവരും ഹസ്തദാനം നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ഇറ്റാലിയന്‍ സന്ദര്‍ശനത്തിനിടയില്‍ മോദി, മെലോണിക്ക് മെലഡി മിഠായി സമ്മാനമായി നല്‍കിയത് വൈറലായി മാറിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദനിമിഷം ഓണ്‍ലൈനായി കണ്ടത്.

അതേസമയം മെലോണി പുകവലി നിര്‍ത്തിയെന്ന് ജി7 നേതാക്കളോട് പറയുന്ന മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. ഒരു മാസം മുമ്പ് താന്‍ പുകവലി അവസാനിപ്പിച്ചുവെന്നാണ് മെലോണി മറ്റ് നേതാക്കളോട് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ മെലോണിയുടെ പുകവലി ശീലം അവസാനിപ്പിക്കാന്‍ താനൊഴു വഴി കണ്ടെത്തുമെന്ന് പറഞ്ഞത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. വിമാനത്തില്‍ നിന്നും പുറത്തിറങ്ങി വരുന്ന നിങ്ങളെ കാണാന്‍ സുന്ദരിയായിരിക്കുന്നു, പക്ഷേ നിങ്ങളുടെ പുകവലി ഞാന്‍ നിര്‍ത്തിക്കുമെന്നുമാണ് എര്‍ദോഗന്‍ അന്ന് പറഞ്ഞത്.

Content Highlights: A friendly exchange between Narendra Modi and Giorgia Meloni has gained attention online after Meloni jokingly referred to them as the most famous couple on Instagram. The remark quickly went viral on social media, generating widespread discussion and reactions among users

To advertise here,contact us