വാഷിങ്ടൺ: യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്.
ചർച്ചകളും അന്തിമ കരാറുകളും പുരോഗമിക്കുന്നുണ്ടെന്നും അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, തുടങ്ങിയ എല്ലാ കക്ഷികളും തീരുമാനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ കരാർ അന്തിമമാകുന്നതുവരെ ഹോർമൂസിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാനെതിരെ ട്രംപ് യുദ്ധഭീഷിണി ഉയർത്തിയത്. ഇറാനെ ആക്രമിച്ച് ഖാര്‍ദ്വീപ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചായിരുന്നു ട്രംപിൻ്റെ ഭീഷണി.
Content Highlights: US President Donald Trump has stated that the United States will not attack Iran, a remark that comes shortly after his earlier warning and amid heightened tensions in the Middle East.