'ഇറാൻ്റെ കൈയിൽ ഒന്നും ബാക്കിയില്ല; അവര്‍ നിലനില്‍ക്കുന്നത് ച‍ർച്ച നടത്താമെന്ന ഒറ്റ കാരണത്താൽ': ട്രംപ്

ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍് ട്രംപ്

വാഷിം​ഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ഇറാൻ്റെ കൈയിൽ ഇനി ഒന്നും ബാക്കിയില്ല. ചർച്ച ചെയ്യാമെന്ന ഉറപ്പ് നൽകിയത് കൊണ്ട് മാത്രമാണ് ഇറാൻ ഇന്നും നിലനിൽക്കുന്നതെന്നാണ് ട്രംപിൻ്റെ വാദം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. തന്ത്രപ്രധാനമായ ജലപാത കൈക്കലാക്കി കുറച്ച് കാലത്തേയ്ക്ക് ലോക രാജ്യങ്ങളെ കൊള്ളയടിക്കാനായിരുന്നു ഇറാൻ്റെ നീക്കം. ഇത് അല്ലാതെ ഇറാന് മറ്റൊന്നും ചെയ്യാനാകില്ലെന്നും ഇറാന് പ്രതിരോധിച്ച് നിൽകാൻ വേറൊന്നും ഇല്ലെന്നാണ് ട്രംപ് പറയുന്നത്.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ച ഇന്ന് പാകിസ്താനിൽ വെച്ച് നടത്താനിരിക്കുകയാണ്. എന്നാൽ ലബനനിൽ വെടിനിർത്തൽ നടപ്പിലാക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് അറിയിച്ചത് . യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് നയിക്കുന്ന സംഘവും പാർലമെൻ്റ് സ്പീക്കർ നയിക്കുന്ന ഇറാൻ സംഘവും തമ്മിലാണ് ചർച്ച നടത്തുക.

Content Highlights: No cards: Trump issues warning, says Iran alive only to negotiate as talks loom

To advertise here,contact us