ഇറാനെ തകർക്കുമെന്ന ട്രംപിൻ്റെ ഭീഷണി: വാർ കൗണ്ട്ഡൗണുകൾ നടത്തിയ ഇസ്രായേലി മാധ്യമങ്ങൾക്കെതിരെ വ്യാപക വിമർശനം

സമയപരിധി അവസാനിക്കാൻ എത്ര മിനിറ്റുകൾ ബാക്കിയുണ്ടെന്ന് തത്സമയം കാണിച്ച ഇസ്രായേലി ചാനലുകൾക്കെതിരെ സമൂഹ മാധ്യമത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്

വാഷിംഗ്ടൺ: ഇറാനു മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിൻ്റെ സമയപരിധി അവസാനിക്കാൻ എത്ര മിനിറ്റുകൾ ബാക്കിയുണ്ടെന്ന് തത്സമയം കാണിച്ച ഇസ്രായേലി ചാനലുകൾക്കെതിരെ സമൂഹ മാധ്യമത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇസ്രായേലിലെ ചാനൽ 13ൻ്റെ സ്ക്രീനിൽ പകുതിയോളം വലിപ്പത്തിൽ തത്സമയ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ചത് ജനങ്ങളിൽ യുദ്ധഭീതിയുണ്ടാക്കി.

ഓരോ സെക്കൻഡ് കുറയുമ്പോഴും ഒരു രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിൻ്റെ ഭീഷണിയെ മാധ്യമങ്ങൾ റേറ്റിംഗിനുള്ള ആയുധമാക്കുകയായിരുന്നു എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. സമാനമായ രീതിയിൽ പല മുൻനിര ചാനലുകളും യുദ്ധത്തെ ആഘോഷമാക്കി മാറ്റിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളും നിരവധി പേർ പങ്കുവെക്കുന്നുണ്ട്.

ഇന്നലെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ന് രാത്രി കൊണ്ട് ഒരു നാഗരികത മുഴുവൻ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുതെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചില ഇസ്രായേലി ചാനലുകൾ വാർ കൗണ്ട്ഡൗണുകളുമായി എത്തിയത്.Content Highlights: Trump's threat to destroy Iran: Widespread criticism against media outlets for running war countdowns

To advertise here,contact us