എന്നെ വെല്ലുവിളിച്ചാൽ നീ മരിക്കും: വിമാനത്തിൽ ധ്യാനത്തിലിരുന്ന യാത്രികനെ ആക്രമിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

വാഷിം​ഗ്ടൺ: സഹയാത്രികനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ന്യൂവാർക്കിൽ നിന്നുമുളള ഇഷാൻ ശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിലാഡൽഫിയയിൽ നിന്ന് വിമാനം പറന്നുയർന്ന് ഉടൻ തന്നെയാണ് നാടകീയ സംഭവം അരങ്ങേറിയത്. കീനു ഇവാൻസ് എന്ന യാത്രികനെയാണ് യുവാവ് ആക്രമിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇഷാൻ ശർമ്മയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. വിമാനം മിയാമിയിൽ ലാൻഡ് ചെയ്തപ്പോൾ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

No more vacation…🫣| #ONLYinDADE * Man gets kicked off of Frontier flight after getting into altercation pic.twitter.com/us6ipoW5E7

വിമാനത്തിൽ ധ്യാനത്തിലിരിക്കവെയാണ് ഇഷാൻ ശർമ്മയിൽ നിന്ന് പ്രകോപനം ഉണ്ടായതെന്ന് കീനു ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് മുൻപ് യുവാവ് വിചിത്രമായ കാര്യങ്ങൾ പിറുപിറുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും ഇവാൻസ് പറഞ്ഞു. എന്നെ വെല്ലുവിളിച്ചാൽ അത് നിൻ്റെ മരണത്തിലായിരിക്കും കലാശിക്കുക എന്നാണ് ഇഷാൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണമായ പ്രവൃത്തികളിൽ അസ്വസ്ഥനായതിനാൽ ക്യാബിൻ ക്രൂ സഹായ ബട്ടൺ അമർത്തിയതായും അതുകണ്ടാണ് യുവാവ് പ്രകോപിതനായതും.

Content Highlights: Indian-origin man attacks passenger on US flight, claims he was meditating

To advertise here,contact us