വയനാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

വയനാട്: കൽപ്പറ്റയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കൽപ്പറ്റയിൽ മണിയങ്കോട് നെടുനിലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പർ സ്കൂട്ടർ കാപ്പിത്തോട്ടത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

To advertise here,contact us