കാട്ടകടയിൽ മണ്ണിടിഞ്ഞ് അപകടം; സ്കൂട്ടറും ബുള്ളറ്റും മണ്ണിനടിയിൽപ്പെട്ടു

ആളപായം ഇല്ലെന്നാണ് വിവരം

തിരുവനന്തപുരം: കാട്ടാക്കട മൊഴുവൻകോട് മണ്ണിടിഞ്ഞ് അപകടം. മൊഴുവൻകോട് സ്വദേശി അനീഷിൻ്റെ വീട്ടിലെ വാഹനങ്ങൾക്ക് മേലാണ് മണ്ണ് പതിച്ചത്. ആളപായം ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 2 .30ഓടെയാണ് സംഭവം.

മൂന്ന് സ്കൂട്ടറും ഒരു ബുള്ളറ്റുമാണ് മണ്ണിനടിയിലായത്. പെയ്ൻ്റിങ്ങിനായി കൊണ്ടുവന്ന വാഹനങ്ങളാണ് മണ്ണിനടിയിലായത്. സ്പ്രേ പെയിൻ്റിങ് ഉപകരണങ്ങളും മണ്ണ് മൂടിപ്പോയി. കാട്ടാക്കട അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മണ്ണ് നീക്കം ചെയ്യുന്നു.

ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

To advertise here,contact us