കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ

കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു

കോഴിക്കോട്: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബീച്ചിൽ സവാരി നടത്തിവന്ന കുതിരയാണ് ചത്തത്. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. തെരുവുനായയുടെ കടിയേറ്റ കുതിരയാണ് ചത്തത്.

കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു 

To advertise here,contact us