Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബാങ്ക് മുൻ പ്രസിഡന്റ്‌ എൻ ഭാസുരാംഗന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. ഇഡിയുടെ കൊച്ചി ഓഫീസിൽ നാളെ ഹാജരാകാനാണ് ഭാസുരാംഗനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്.

കഴിഞ്ഞ ദിവസം 10 മണിക്കൂറാണ് ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി പറഞ്ഞിരുന്നു. ഭാസുരംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാസുരാംഗനെ ഇഡി നിരന്തരം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡിയുടെ നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരങ്കൻ ആവർത്തിച്ചു.

നേരത്തെ ഭാസുരാംഗനെ എട്ടര മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ബാങ്കിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാസുരാം​ഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഢംബര കാർ ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നിക്ഷേപകരിൽ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

SCROLL FOR NEXT