ഗസ്റ്റ് അധ്യാപക നിയമനം; വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് സര്ക്കാര് പിന്വലിച്ചു

ഭരണ പക്ഷത്ത് നിന്നടക്കം വിമര്ശനം ഉയര്ന്നതോടെയാണ് തീരുമാനം.

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനത്തില് നിലപാട് തിരുത്തി സര്ക്കാര്. പ്രതിഷേധം ഉയര്ന്ന സാഹചര്യത്തില്, ഗസ്റ്റ് അധ്യാപകരായി വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിന്വലിച്ചു. ഭരണ പക്ഷത്ത് നിന്നടക്കം വിമര്ശനം ഉയര്ന്നതോടെയാണ് തീരുമാനം.

70 വയസ് വരെയുള്ള വിരമിച്ച അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കാമെന്നായിരുന്നു ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ രംഗത്തുവന്നിരുന്നു. തീരുമാനം പിന്വലിക്കണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം.

സര്ക്കാര് നിലപാട് യുവജന വിരുദ്ധമാണെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയത്. താല്ക്കാലിക തൊഴില് എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണ് ഉത്തരവെന്നും സംഘടന നേതൃത്വം പറഞ്ഞു. കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

To advertise here,contact us