തുടക്കമിട്ടത് മുസ്തഫിസൂർ; ഐപിഎൽ സീസണിലെ അഞ്ച് മികച്ച ബൗളിംഗ് പ്രകടനങ്ങൾ

മുസത്ഫിസൂറിന്റെ പ്രകടനമാണ് പട്ടികയിൽ അഞ്ചാമത്

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലെത്തി. സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങൾ വിലയിരുത്തപ്പെടുകയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട അഞ്ച് മികച്ച ബൗളിംഗ് പ്രകടനത്തിൽ ഐപിഎല്ലിലെ ആദ്യ മത്സരം മുതലുണ്ട്. ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ മുസ്തഫിസൂർ നടത്തിയ ബൗളിംഗാണ് അഞ്ചാമത്തെ ഏറ്റവും മികച്ച ബൗളിംഗ്.

ഈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിന്റെ വെടിക്കെട്ടിന് തടയിട്ടത് മുസ്തഫിസൂറിന്റെ ബൗളിംഗാണ്. നാല് ഓവറിൽ 29 റൺസ് വഴങ്ങിയ താരം നാല് വിക്കറ്റുകൾ വീഴ്ത്തി. മുംബൈ ഇന്ത്യൻസിനെതിരെ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർകിന്റെ പ്രകടനമാണ് പട്ടികയിൽ നാലാമത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സെഞ്ച്വറിയുമായി രോഹിത് ശർമ്മ പൊരുതിയ മത്സരത്തിൽ മതീഷ പതിരാന നാല് വിക്കറ്റുകൾ വീഴ്ത്തി. 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പതിരാനയുടെ പ്രകടനമാണ് പട്ടികയിൽ മൂന്നാമത്.

ആര്സിബിയുടെ തിരിച്ചുവരവിന് സഹായിച്ച മത്സരം അതാണ്; ദിനേശ് കാര്ത്തിക്ക്

വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ സന്ദീപ് ശർമ്മയുടെ അഞ്ച് വിക്കറ്റ് നേട്ടവും മികച്ച പ്രകടനത്തിൽ രണ്ടാമതായി ഇടം പിടിച്ചു. വെറും 18 റൺസ് വിട്ടുകൊടുത്താണ് സന്ദീപിന്റെ നേട്ടം. റോയൽ ചലഞ്ചേഴ്സിനെ വാങ്കഡെയിൽ തകർത്ത മത്സരത്തിൽ മുംബൈ താരം ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റെടുത്തിരുന്നു. 21 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ഈ പ്രകടനമാണ് സീസണിലെ ഏറ്റവും മികച്ച ബൗളിംഗായി സ്റ്റാർ സ്പോർട്സ് തിരഞ്ഞെടുത്തിരിക്കുന്നത്.

To advertise here,contact us