മെസിയില്ലെങ്കിലെന്താ!; അർജന്റീന ടീം സെറ്റ്; കോസ്റ്റാറിക്കയെ തകർത്തത് 7 ഗോളിന്

ഇതിഹാസതാരം ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജിന്റീനയ്ക്ക് രണ്ടാം മത്സരത്തിൽ മിന്നും ജയം

ഇതിഹാസതാരം ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജിന്റീനയ്ക്ക് രണ്ടാം മത്സരത്തിൽ മിന്നും ജയം. സൗഹൃദ മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് നീലപ്പട തകര്‍ത്തത്.

നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവര്‍ ഇരട്ട ഗോളുകള്‍ വീതം നേടി. അവശേഷിച്ച ഗോള്‍ മാക് അലിസ്റ്റര്‍ വകയായിയിരുന്നു.

നവംബര്‍ 13 വെള്ളിയാഴ്ച ബ്യൂണസ് അയേഴ്‌സില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 2-1ന് ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു.

ഒക്ടോബര്‍ 16-ന് ചെല്‍സിക്ക് വേണ്ടി കളിക്കുമ്പോള്‍ പരിക്കേറ്റ് താടിയെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്ന അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കളത്തിലിറങ്ങി. കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

content highlights:  argentina defeats costa rica 7 0 without lionel messi

To advertise here,contact us