ബാലൺ ദി ഓറിൽ ആരുടെ മുത്തം?; പ്രഖ്യാപനം ഇന്ന് അർധരാത്രി

ആദ്യമായാണ് ചടങ്ങ് ലണ്ടനിൽ നടക്കുന്നത്.

മികച്ച ഫുട്‌ബോൾ താരങ്ങൾക്കുള്ള ബാലൺ ദി ഓർ പുരസ്‌കാരം ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെ 1.30 മുതലാണ് പുരസ്‌കാരദാനച്ചടങ്ങ്.

ആദ്യമായാണ് ചടങ്ങ് ലണ്ടനിൽ നടക്കുന്നത്. ഫ്രാൻസ് ഫുട്‌ബോൾ മാസികയും യുവേഫയും ചേർന്നാണ് പുരസ്‌കാരം നൽകുന്നത്. എഴുപതാം പതിപ്പാണ് ഇത്തവണത്തേത്.

പുരുഷ-വനിതാ വിഭാഗങ്ങളിൽ മികച്ച താരങ്ങൾക്ക് പുരസ്‌കാരം നൽകും. ഇതിനുപുറമെ 11 പുരസ്‌കാരങ്ങൾ കൂടി ചടങ്ങിൽ വിതരണം ചെയ്യും. ഇംഗ്ലീഷ് താരം ഹാരി കെയ്ൻ, സ്‌പെയ്‌നിന്റെ ലാമിൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരാണ് സാധ്യതാപ്പട്ടികയിൽ മുമ്പിൽ.

content highlights: ballon-dor-winner-announcement-tonight

To advertise here,contact us