ബെൽജിയം എന്ന ക്വാർട്ടർ കടമ്പ കടന്ന് സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തിരിക്കുകയാണ് സ്പെയിൻ. ജൂലൈ 14 അർധരാത്രിയാണ് ഫ്രാൻസ് - സ്പെയിൻ മത്സരം നടക്കാനിരിക്കുന്നത്. ഇപ്പോൾ ഫ്രാൻസിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്പെയിനിന്റെ സൂപ്പർ താരം ലാമിന് യമാൽ. ലോകകപ്പ് ആരംഭിച്ചപ്പോൾ തന്നെ ഏവരും പ്രതീക്ഷിച്ച മത്സരം ആയിരുന്നു ഫ്രാൻസ് - സ്പെയിൻ എന്ന് യമൻ വ്യക്തമാക്കി. ബെൽജിയത്തിനെതിരായ മത്സരത്തിൽ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം ഏറ്റുവാങ്ങിയത് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
'ഈ ലോകകപ്പിൽ ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഫ്രാൻസ് ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് സ്പെയിനിനെ ആയിരിക്കും. കാരണം, മുൻപ് ഞങ്ങൾ അവരെ ലോകകപ്പിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. എങ്കിൽ പോലും ഈ ലോകകപ്പിലെ ശക്തരായ രണ്ട് ടീമുകളാണ് നേർക്കുനേർ വരാനിരിക്കുന്നത്', യമാൽ വ്യക്തമാക്കി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ട്ടിച്ച താരമാണ് യമാൽ. എന്നാൽ, ഒരൊറ്റ ഗോൾ മാത്രമാണ് താരത്തിന് ഈ ലോകകപ്പിൽ നേടാനായിട്ടുള്ളത്. അതേസമയം, വ്യക്തിഗത നേട്ടങ്ങൾ തന്നെ അലട്ടുന്നില്ലെന്നും യമാൽ വ്യക്തമാക്കി.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എന്നതിലപ്പുറം എംബാപ്പെയും യമാലും തമ്മിലുള്ള പോരാട്ടത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. ഗോൾവേട്ടക്കാർക്കായുള്ള ഗോൾഡൻ ബൂട്ട് റേസിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിക്കൊപ്പം എട്ട് ഗോളുകളുമായി ഒപ്പത്തിനൊപ്പം ഉണ്ട്.
Content highlight: Lamine Yamal warns France we are not afraid of anyone Spain