ട്രംപിനെ ട്രോളി ലുക്കാക്കു; ലോകകപ്പിൽ നിന്ന് യുഎസ്എ പുറത്തായതിന് പിന്നാലെ താരത്തിന്റെ ഗോളാഘോഷം വൈറൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്രേഡ്മാർക്ക് ഡാൻസ് കളിച്ചുകൊണ്ട് കളിക്കളത്തിൽ അദ്ദേഹത്തെ പരിഹസിച്ച് ബെൽജിയം താരം ലുക്കാക്കു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്രേഡ്മാർക്ക് ഡാൻസ് കളിച്ചുകൊണ്ട് കളിക്കളത്തിൽ അദ്ദേഹത്തെ പരിഹസിച്ച് ബെൽജിയം താരം ലുക്കാക്കു. ബലോഗന് റെഡ് കാർഡ് ലഭിച്ചതിന് പിന്നാലെ വന്ന സസ്‌പെൻഷൻ പുനഃപരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് താരത്തിന്റെ സസ്‌പെൻഷൻ പിൻവലിക്കുകയും ബെൽജിയത്തിനെതിരെ കളിക്കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

യുഎസ്എ - ബെൽജിയം പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആതിഥേയരെ ബെൽജിയം തകർത്തത്. മത്സരത്തിൽ ബെൽജിയത്തിനായി നാലാം ഗോൾ നേടിയത് ലുക്കാക്കു ആയിരുന്നു. ഗോൾ നേടിയ ശേഷം ട്രംപിന്റെ ട്രേഡ്മാർക്ക് ഡാൻസ് കളിച്ചുകൊണ്ടായിരുന്നു ലുക്കാക്കു ഗോളാഘോഷം നടത്തിയത്. ലോകകപ്പിൽ നിന്ന് യുഎസ്എ പുറത്തായതോടെയാണ് ഈ ആഘോഷം വൈറലായത്.

ജൂലൈ 11നാണ് ബെൽജിയത്തിന്റെ ക്വാർട്ടർ പോരാട്ടം. മത്സരത്തിൽ സ്പെയിനാണ് എതിരാളികൾ. പതിനൊന്നാം തീയതി അർധരാത്രി 12:30നാണ് മത്സരം അരങ്ങേറുന്നത്.

Content highlight: Lukaku trolls Donald Trump with viral dance celebration after USA World Cup exit

To advertise here,contact us