ഫുട്ബോള്‍ ചരിത്രത്തിലെത്തന്നെ മികച്ച മധ്യനിര താരമായ കെവിന് ഡിബ്രുയ്നയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യമത്സരത്തിന് ബെല്‍ജിയം. സുവര്‍ണ തലമുറയില്‍പ്പെട്ട ഒട്ടേറെത്താരങ്ങളുടെ അവസാന ലോകകപ്പുകൂടിയാണിത് എന്നതിനാല്‍ ബെല്‍ജിയം മികച്ച പോരാട്ടമാണ് കാഴ്ച വെയ്ക്കുക എന്നുറപ്പ്. മറുഭാഗത്ത് മുഹമ്മദ് സലായുടെ കരുത്തില്‍ ആഫ്രിക്കന്‍ വമ്പന്മാരായ ഈജിപ്തും കളിക്കാനിറങ്ങും. മത്സരം രാത്രി 12.30ന് സിയാറ്റില്‍ സ്റ്റേഡിയത്തില്‍.
ജെറമി ഡോകു, റൊമേലു ലുക്കാക്കു എന്നിവരും ബെല്‍ജിയത്തിന്റെ കരുത്താണ്. ജെറമി ഡോകുവിന്റെ വേഗവും ലുക്കാവിന്റെ ഫിനിഷിങ് മികവും ടീമിന് ഗുണം ചെയ്യും. സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യയെയും ടൂണീഷ്യയെയും തോല്‍പ്പിച്ചാണ് ബെല്‍ജിയം ലോകകപ്പിനെത്തുന്നത്. ക്രൊയേഷ്യയെ 2-0നും ടുണീഷ്യയെ 5-0നുമാണ് തോല്‍പ്പിച്ചത്. ലുക്കാക്കുവിന്റെ തിരിച്ചുവരവാണ് ടീമിന് കരുത്ത്.
ലിയാന്‍ഡ്രോ ട്രൊസാഡ്, നിക്കോളാസ് റാസ്കിന്‍, തിബോ കുര്‍ട്ടോ തുടങ്ങിയവരെല്ലാം മിന്നുന്ന ഫോമിലാണ് എന്നതും ടീമിന് നേട്ടമാണ്. സന്നാഹ മത്സരത്തില്ഡ ബ്രസീലിനോടേറ്റ തോല്‍വി ഈജിപ്തിന് ക്ഷീണമായിരുന്നു. എന്നാല്‍ റഷ്യയെ അവര്‍ക്ക് തോല്പ്പിക്കാനായി. ഇന്ന് ബെല്‍ജിയത്തെയും കീഴടക്കാനാകുമെന്നാണ് പ്രതീക്ഷ.
content highlights: Who will win; Belgium or Egypt?