ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി

ഇന്ത്യൻ സൂപ്പർ ലീഗിൽ ആ​റ്റു​നോ​റ്റ് നേടിയ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച തേ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എഫ്‌സി ഇന്ന്​ സ്വന്തം തട്ടകത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ആ​റ്റു​നോ​റ്റ് നേടിയ വി​ജ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച തേ​ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എഫ്‌സി ഇന്ന്​ സ്വന്തം തട്ടകത്തിൽ. വൈ​കീ​ട്ട് 7.30ന് ക​ലൂ​ർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​ണ് കൊമ്പന്മാർ കൊമ്പുകോർക്കാൻ ഇറങ്ങുന്നത്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് നോ​ർ​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ൾ.

ഏപ്രിൽ 11-ാം തീയതി ചി​ര​വൈ​രി​ക​ളാ​യ ബെംഗളൂരു എ​ഫ്സിയോട് ഏറ്റുമുട്ടിയപ്പോൾ മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു ജയം. അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ പോയി അവരെ 2-1ന് ​ത​ക​ർ​ത്ത് നേടിയ ചരിത്ര ജയത്തിന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ കൂടിയാണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ഇന്ന് അംഗത്തിന് ഇറങ്ങുന്നത്. സീസണി​ലെ ആ​ദ്യ ഏ​ഴ് മത്സരങ്ങളിൽ ആറെണ്ണത്തിൽ തോ​ൽവിയും ഒന്നിൽ മാ​ത്രം സ​മ​നി​ലയും പി​ടി​ച്ച് അതിദ​യ​നീ‍യ സ്ഥി​തി​യി​ലെ​ത്തിൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു ടീം. ​ഇ​തി​നി​ടെയാ​ണ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ആ​ശ്വാ​സ ജ​യം ക്ലബ് നേ​ടി​യ​ത്.

നിലവിൽ നാല് പോ​യ​ൻ​റു​മാ​യി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാ​ന​ത്താ​ണ് കേരള ബ്ലാ​സ്റ്റേ​ഴ്സ്. ആ​റ് പോ​യ​ന്റു​ള്ള നോർത്ത് ഈസ്റ്റ് യൂണൈറ്റഡാകട്ടെ ​പട്ടികയിൽ പത്താം സ്ഥാ​ന​ത്തും. പ്ര​മു​ഖ​ താരങ്ങളിൽ പ​ല​രും ടീം ​വി​ട്ട​തോ​ടെ ദു​ർ​ബ​ല​മാ​യ മ​ഞ്ഞ​പ്പ​ട​ക്ക് ഐഎ​സ്എ​ല്ലി​ൽ​ നിന്നുള്ള ത​രം​താ​ഴ്ത്ത​ൽ ഒ​ഴി​വാ​ക്കാ​ൻ ഇ​നി​യുള്ള മ​ത്സ​ര​ങ്ങ​ൾ ഏറെ നി​ർ​ണാ​യ​ക​മാ​ണ്.

Content highlight: ISL: Kerala Blasters FC vs NorthEast United FC matchday

To advertise here,contact us