എഫ് എ കപ്പ് ക്വാർട്ടർ ഫൈനൽ പോരിൽ സൗത്താംപ്റ്റണിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ആഴ്സനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മുന്നിലുള്ള ഗണ്ണേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.
മത്സരത്തിന്റെ 35-ാം മിനിറ്റിൽ റോസ് സ്റ്റുവാർട്ടിലൂടെ സൗത്താംപ്റ്റണാണ് ആദ്യം മുന്നിലെത്തിയത്. ആഴ്സനൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ വിക്ടർ ഗ്യോകെറസ് 68-ാം മിനിറ്റിൽ ആഴ്സനലിനായി സമനില ഗോൾ നേടി. ഇതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ (85-ാം മിനിറ്റ്), സബ്സ്റ്റിറ്റ്യൂട്ടായി വന്ന ഷിയ ചാർലസ് സൗത്താംപ്റ്റണിന്റെ വിജയഗോൾ കുറിച്ചു.
എഫ് എ കപ്പിലെ മറ്റൊരു ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എർലിങ് ഹാളണ്ടിന്റെ ഹാട്രിക് ഗോളാണ് സിറ്റിയെ വമ്പൻ വിജയത്തിലേക്ക് നയിച്ചത്. സെമെന്യോ നാലാം ഗോൾ നേടി. ലിവർപൂളിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമ്മ്ദ് സലാഹ് പാഴാക്കി.
Content Highlights: southampton beats arsenal fa cup quarter final 2026