ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന് കീഴിൽ ആദ്യ അങ്കം; ISL ൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി​ക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി​ക്കെതിരെ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാണ് മത്സരം നടക്കുന്നത്.

പോ​യ​ന്റ് പ​ട്ടി​ക​യി​ൽ അ​ടി​ത്ത​ട്ടി​ൽ കി​ട​ക്കു​ന്ന​വ​രാ​ണ് ഇ​രു ടീ​മു​ക​ളും. ഡേ​വി​ഡ് കാ​റ്റ​ല​ക്ക് പ​ക​രം ചു​മ​ത​ല​യേ​റ്റ പു​തി​യ കോ​ച്ച് ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന് കീ​ഴി​ലു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ ആ​ദ്യ മ​ത്സ​ര​വു​മാ​ണി​ത്. ജ​യ​ത്തോ​ടെ തു​ട​ങ്ങു​ക​യാ​ണ് ഇം​ഗ്ല​ണ്ടു​കാ​ര​നാ​യ വെ​സ്റ്റ്‌​വു​ഡി​ന്റെ ല​ക്ഷ്യം.

ആ​റ് ക​ളി​ക​ളി​ൽ ഒ​രു ജ​യം പോ​ലും നേ​ടാ​നാ​വാ​ത്ത ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​റ്റ പോ​യ​ന്റു​മാ​യി 13ം സ്ഥാ​ന​ത്താ​ണ്. ര​ണ്ട് സ​മ​നി​ല​ക​ളു​മാ​യി സ്‌​പോ​ർ​ട്ടി​ങ് ക്ല​ബ് ഡ​ൽ​ഹി തൊ​ട്ടു​മു​ക​ളി​ൽ 12ാം സ്ഥാ​ന​ത്തും.

ഇ​നി‍യും ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ സാ​ധ്യ​ത​ക​ൾ അ​പ​ക​ട​ത്തി​ലാ​വു​ക​യും ത​രം​താ​ഴ്ത്ത​പ്പെ​ടു​ക​യും ചെ​യ്യും. ടീമിന്റെ മോശം ഫോമിൽ ഔദ്യോഗിക ആരാധക കൂട്ടായമയായ മഞ്ഞപ്പട ബഹിഷ്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:kerala blasters vs sporting club delhi-ashley westwood debut malayalam

To advertise here,contact us