ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് വിരാമം; റയല്‍ സോസിദാദിനെതിരെ ഞെട്ടിക്കുന്ന തോല്‍വി

ലാമിന്‍ യമാല്‍ ഇല്ലാതെയാണ് സോസിദാദിന്റെ തട്ടകത്തില്‍ ബാഴ്‌സ ഇറങ്ങിയത്

ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് വിരാമം; റയല്‍ സോസിദാദിനെതിരെ ഞെട്ടിക്കുന്ന തോല്‍വി
dot image

ലാ ലിഗയില്‍ ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് വിരാമമിട്ട് റയല്‍ സോസിദാദ്. സോസിദാദിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ അടിയറവ് പറഞ്ഞത്. ഷെറാള്‍ഡോ ബെക്കറാണ് സോസിദാദിന്റെ വിജയഗോള്‍ നേടിയത്.

പരിക്കേറ്റ കൗമാര സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ഇല്ലാതെയാണ് ബാഴ്‌സ സോസിദാദിന്റെ തട്ടകത്തില്‍ ഇറങ്ങിയത്. 13-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി വലകുലുക്കിയെങ്കിലും വാര്‍പരിശോധനയില്‍ ഓഫ്‌സൈഡായി വിധിച്ചതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് സോസിദാദ് നിരവധി തവണ ബാഴ്‌സയുടെ ഗോള്‍മുഖം വിറപ്പിക്കുന്നതാണ് കണ്ടത്.

33-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ പിറന്നു. ബാഴ്‌സയുടെ പ്രതിരോധ പിഴവില്‍ നിന്നാണ് ഷെറാള്‍ഡോ ബെക്കര്‍ വലകുലുക്കിയത്. ലീഡെടുത്തതിന് ശേഷവും സോസിദാദ് ആക്രമണം തുടര്‍ന്നു. കൗമാരതാരം ലാമിന്‍ യമാലിന്റെ അഭാവം ബാഴ്‌സയുടെ മുന്നേറ്റങ്ങളില്‍ പ്രകടമായിരുന്നു. ഷെറാള്‍ഡോ ബെക്കറുടെ ഗോളിന് ബാഴ്‌സയ്ക്ക് മറുപടി കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സോസിദാദ് വിജയം സ്വന്തമാക്കി.

സീസണില്‍ ബാഴ്‌സയുടെ രണ്ടാമത്തെ മാത്രം പരാജയമാണിത്. 13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബാഴ്‌സ. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി എട്ടാമതാണ് സോസിദാദ്.

Content Highlights: La Liga: Barcelona Stumbles with Shocking Loss to Real Sociedad

dot image
To advertise here,contact us
dot image