'ഫോമാണ് പ്രധാനം'; സിറാജിനെ ഒഴിവാക്കിയതിൽ ന്യായീകരണവുമായി ശുഭ്മാൻ ഗിൽ

നിലവിലെ ഫോം പരിഗണിച്ചാണ് ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലേയിങ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

നിലവിലെ ഫോം പരിഗണിച്ചാണ് ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലേയിങ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ലെ മത്സരത്തിന് മുൻപ് തന്നെ സിറാജുമായി നേരിട്ട് സംസാരിച്ച് തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നുവെന്നും, ടീമിൽ നിന്ന് മാറ്റുക എളുപ്പമായിരുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗിൽ കൂട്ടിച്ചേർത്തു.

സിറാജ് തന്റെ അടുത്ത സുഹൃത്താണെന്നും കരിയറിന്റെ തുടക്കകാലം മുതൽ തന്നെ ഒരുമിച്ച് കളിക്കുന്നവരാണെന്നും സിറാജ് ശക്തമായി തന്നെ തിരിച്ചുവരുമെന്നും ഗിൽ വ്യക്തമാക്കി. എല്ലാ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോകുന്ന ഘട്ടങ്ങളുണ്ടാകും. നിലവിലെ ഫോമാണ് ടീമിൽ പരിഗണിക്കുന്നതിൽ പ്രധാന മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറാജിനെ അവഗണിച്ചതിന്റെ പേരിൽ മുൻ താരങ്ങൾ അടക്കം ശക്തമായ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് ഗില്ലിന്റെ വിശദീകരണം.

മത്സരത്തിൽ ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ് എന്നിവരടങ്ങുന്ന നാല് പേസർമാരെയാണ് ഇന്ത്യ കളിപ്പിച്ചത്. സ്പെഷ്യലിസ്റ്റ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചിരുന്നു. സിറാജിന് പുറമെ സീനിയർ താരം രവീന്ദ്ര ജഡേജയ്ക്കും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.

അവസാന ദിനം അഞ്ച് വിക്കറ്റ് വീഴ്ത്താനാവാതെ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. നവംബർ 27 നാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

content highlights:  indian Test captain Shubman Gill defended the decision to leave senior pacer Mohammed Siraj out of the playing XI against New Zealand, emphasizing that current form takes priority over reputation.

To advertise here,contact us