ആറ് കളി ജയിച്ചാലും കാര്യമില്ല!; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് ഇനിയെന്ത്?

ന്യൂസിലാൻഡിനെതിരെയുള്ള ശേഷിക്കുന്ന ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ വഴി കൂടുതൽ അവതാളത്തിൽ ഇനി അവശേഷിക്കുന്ന ആറ് ടെസ്റ്റ് മത്സരങ്ങളും ജയിച്ചാൽ പോലും ഇന്ത്യക്ക് ഫൈനലിലെത്താൻ മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കണം.

അവശേഷിക്കുന്ന ആറ് ടെസ്റ്റും ജയിച്ചാലും ഇന്ത്യക്ക് നേടാൻ കഴിയുന്ന പരമാവധി പോയിന്‍റ് ശതമാനം 66.67 ആണ്. ഇതോടെ മറ്റു ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും.

നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ 75.00 പോയിന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളും, 2027 ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുമടക്കം ഏഴ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്ക് ഇനി ബാക്കിയുള്ളത്. ഇതിൽ നാല് വിജയങ്ങൾ നേടിയാൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് 64 ശതമാനത്തിന് മുകളിലെത്താനും ഫൈനൽ ബെർത്ത് ഉറപ്പിക്കാനും സാധിക്കും.

ഡിസംബർ-ജനുവരി മാസങ്ങളിൽ നടക്കുന്ന ഓസ്‌ട്രേലിയ-ന്യൂസിലൻഡ് നാല് മത്സര ടെസ്റ്റ് പരമ്പരയാകും ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമനിലയിലാകുകയോ, ഇരുടീമുകളും വിജയങ്ങൾ പങ്കിടുകയോ ചെയ്താൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഉയരും.

അങ്ങനെയാണെങ്കിലും ന്യൂസിലാൻഡിനെതിരെയുള്ള ശേഷിക്കുന്ന ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റും ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ..

content highlights: Following the drawn first Test against New Zealand in Wellington, India currently sits fourth on the 2025-27 World Test Championship (WTC) standings with 72 points and a 50.00% Point Percentage (PCT). Six Wins Not Enough on Their Own: India has six Tests remain

To advertise here,contact us