ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് നാളെ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി 20 ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.
ലോകകപ്പിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ എത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍ തന്നെയാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ഐസിസി ടി20 ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാമതും ന്യൂസിലൻഡ് നാലാം സ്ഥാനത്തുമാണ്.
ഇരുടീമുകളും ഇതുവരെ 31 ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 17 എണ്ണത്തിൽ ഇന്ത്യയും 11 എണ്ണത്തിൽ ന്യൂസിലൻഡും വിജയിച്ചു. 3 മത്സരങ്ങൾ ടൈയിൽ അവസാനിച്ചു.
പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
തുടർന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും (ഒക്ടോബർ 27), നാലാം മത്സരം ഓക്ക്ലൻഡിലെ ഈഡൻ പാർക്കിലും (ഒക്ടോബർ 30), അവസാന പോരാട്ടം ഹാമിൽട്ടണിലെ സെഡൺ പാർക്കിലും (നവംബർ 1) നടക്കും. ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും.
content highlights:india vs new zealand 1st t20i series preview match updates