താങ്കൾക്കൊപ്പം പ്രവർത്തിക്കാനായത് ബഹുമതി; അഗാർക്കറിന് ഗംഭീറിന്റെ യാത്രയയപ്പ്

വികാരനിർഭരമായ യാത്രയയപ്പ് നൽകി ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ.

ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കി പടിയിറങ്ങിയ അജിത് അഗാർക്കർക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ.

വിമർശനങ്ങൾ നേരിട്ടപ്പോഴും ടീമിന്‍റെ നന്മയ്ക്ക് മാത്രം മുൻഗണന നൽകിയ അഗാർക്കറോട് വരുംകാല ചരിത്രം കൂടുതൽ നീതി പുലർത്തുമെന്ന് ഗംഭീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

പ്രിയപ്പെട്ട അജിത് ഭായ്, താങ്കളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയൊരു ബഹുമാനമായി കരുതുന്നു. ബിസിസിഐ സ്വന്തമാക്കിയ ആ മൂന്ന് ഐസിസി കിരീടങ്ങള്‍ താങ്കളുടെ കൃത്യമായ തീരുമാനങ്ങൾക്കുള്ള തെളിവാണ്.

എപ്പോഴും 'ടീം ആദ്യം, ടീം മുന്നിൽ' എന്ന നിലപാടായിരുന്നു താങ്കളുടേത്. വരുംകാല ചരിത്രം നിങ്ങളോട് കൂടുതൽ നീതി പുലർത്തുമെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി. ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ എന്നായിരുന്നു ഗംഭീറിന്‍റെ കുറിപ്പ്.

content highlights : gautam gambhir farewell message ajit agarkar bcci chief selector

To advertise here,contact us