ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യൻഷിപ്പില്‍ വിക്കറ്റ് വേട്ടയുമായി സ്പിന്നര്‍ കുല്‍ദീപ് യാദവ്. യോർക്ക്ഷെയറിനായി കളത്തിലിറങ്ങിയ കുൽദീപ്, എസെക്സിനെതിരായ മത്സരത്തിൽ 10 വിക്കറ്റുകൾ വീഴ്ത്തി ടീമിന് മിന്നുന്ന ജയം സമ്മാനിച്ചു.
ആദ്യ ഇന്നിങ്സിൽ 70 റൺസിന് 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 50 റൺസിന് 6 വിക്കറ്റും വീഴ്ത്തിയ കുൽദീപ് 120 റൺസ് മാത്രം വഴങ്ങിയാണ് 10 വിക്കറ്റ് സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ 36 റൺസെടുത്തും താരം തിളങ്ങി.
ദേശീയ ടീമിനൊപ്പം കുൽദീപ് യാദവിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ടെസ്റ്റുകളിലും താരം പുറത്തായിരുന്നു. നേരത്തെ അശ്വിൻ-ജഡേജ കൂട്ടുകെട്ടിന്റെ സാന്നിധ്യമായിരുന്നു കുൽദീപിന് തിരിച്ചടിയായിരുന്നു.
നിലവിൽ വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, മാനവ് സുതാർ തുടങ്ങിയ ഓൾറൗണ്ട് മികവുള്ള സ്പിന്നർമാർക്കാണ് ടീം മാനേജ്മെന്റ് കൂടുതൽ മുൻഗണന നൽകുന്നത്.
content highlights: kuldeep yadav shines with wickets in county championship