വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ അനായ ബംഗാറിന് അനുമതി നല്കിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ താരം മരിസാനെ കാപ്പ്. വനിതാ ക്രിക്കറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകളായ അനായക്ക് ഓസ്ട്രേലിയയില്‍ വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാപ്പിന്റെ പ്രതികരണം.
ആര്യൻ ബംഗാർ എന്ന പേരിൽ മുമ്പ് സർഫറാാസ് ഖാനൊപ്പം മുംബൈയുടെ അണ്ടർ-18 ടീമിൽ കളിച്ചിട്ടുമുണ്ട് . പിന്നീടാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാൻസ്വുമണായി അനയ ബംഗാർ എന്ന പേര് സ്വീകരിച്ചത്.
ചില നിബന്ധനകളോടെയാണ് അനയയ്ക്ക് കളിക്കാനുള്ള അനുമതിപത്രം ക്രിക്കറ്റ് ഓസ്ട്രേലിയ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓസ്ട്രേലിയയിൽ എത്തിയാൽ സിറം ടെസ്റ്റൊസ്റ്റിറോൺ പരിശോധിക്കണം. ഇത് പന്ത്രണ്ട് മാസകാലയളവിൽ പത്ത് 10 നാനോമോൾസിൽ താഴെയാണെങ്കിൽ മാത്രമേ വനിതാ ക്രിക്കറ്റിൽ കളിക്കാൻ കഴിയൂ. എങ്കിൽ 2027 വരെ അനയയ്ക്ക് ഓസ്ട്രേലിയയിൽ കളിക്കാം.
നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ട്രാൻസ്ജെൻഡർ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. വനിതാ ബിഗ് ബാഷ് ലീഗിൽ മാത്രമാണ് ഇവർക്ക് ഇപ്പോൾ കളിക്കാൻ അനുമതിയുള്ളത്. ഇന്ത്യയിൽ ഇതുവരെ ഇതുസംബന്ധിച്ച് വ്യക്തമായ ഒരു നിയമമോ മാർഗരേഖയോ ആയിട്ടില്ല.
content highlights: marizanne kapp opposes transgenderplayers womens cricket anaya bansal controversy