ധോണി CSK യുടെ ഓഹരി ആവശ്യപ്പെട്ടോ?; യാഥാര്‍ഥ്യം വെളിപ്പെടുത്തി ആകാശ് ചോപ്ര

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയുടെ സാന്നിധ്യം തന്നെയാണ് പ്രധാന ആകർഷണം.

അടുത്ത സീസണിലും 45കാരനായ താരം ചെന്നൈ ടീമിലുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ അന്തരീക്ഷത്തിലുണ്ട്. അതിനിടെയാണ് ടീമിന്റെ 25 ശതമാനം ഓഹരികള്‍ ധോണി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് ക്രിക്‌ബ്ലോഗര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ കളിക്കാരനുമായ ആകാശ് ചോപ്ര.

റിപ്പോര്‍ട്ട് തികച്ചും അവാസ്തവവും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടതുമാണെന്ന് ആകാശ് ചോപ്ര പറയുന്നു. ഐപിഎല്‍ 2027 സീസണിന്റെ റിട്ടന്‍ഷന്‍ തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ്, ധോണി ആദ്യം സിഎസ്‌കെയില്‍ 25 ശതമാനം ഓഹരി ആവശ്യപ്പെടുകയും പിന്നീട് അത് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഫ്രാഞ്ചൈസി അദ്ദേഹത്തിന് 5.5 ശതമാനം ഓഹരി വാഗ്ദാനം ചെയ്തുവെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്ന് ആകാശ് ചോപ്ര തുറന്നടിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

content highlights: ms dhoni csk stake demand rumors aakash chopra clarification

To advertise here,contact us