വന്നു, കീഴടക്കി; ICC ടി 20 റാങ്കിങ്ങിൽ 230 സ്ഥാനം മുന്നേറി വൈഭവ്

ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി വൈഭവ് സൂര്യവംശി

ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി വൈഭവ് സൂര്യവംശി. വെറും രണ്ട് പരമ്പരകൾ കൊണ്ട് 230 സ്ഥാനം മുന്നേറി സൂര്യവംശി 48 -ാം സ്ഥാനത്തെത്തി.

910 റേറ്റിങ്ങ് പോയിന്റുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ടി 20 റാങ്കിങ്ങില്‍ ഒന്നാമത്. യുവ ബാറ്റര്‍ തിലക് വര്‍മ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.

അഭിഷേക് ശർമ 819 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാന്റെ സാഹിബ്സാദാ ഫർഹാനാണ് രണ്ടാമത്. 848 പോയിന്റാണ് ഫർഹാനുള്ളത്.

ഇന്ത്യയുടെ ടി 20 നായകന്‍ ശ്രേയസ് അയ്യര്‍ 24-ാം സ്ഥാനത്താണ്. മുൻ നായകൻ സൂര്യകുമാർ യാദവ് 19-ാം സ്ഥാനത്തുണ്ട്. സഞ്ജു സാംസൺ 575 പോയിന്റുമായി 33-ാം സ്ഥാനത്താണ്. കഴിഞ്ഞ പരമ്പരയിൽ കളിക്കാനാവാത്തത് താരത്തിന് തിരിച്ചടിയായി.

content highlights: vaibhav sooryavanshi jumps 230 spots in icc t20 rankings

To advertise here,contact us