ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ നായകന് ശുഭ്മന്‍ ഗില്‍.ന്യൂസിലാൻഡ് താരം ഡാരില്‍ മിച്ചലിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാമതെത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ മിച്ചലായിരുന്നു റാങ്കിങ്ങില്‍ ഒന്നാമത്.
അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ന്യൂസിലന്‍ഡ് ടീമില്‍ ഡാരില്‍ മിച്ചല്‍ കളിച്ചിരുന്നില്ല. ഇതോടെയാണ് ഗില്ലിന് റാങ്കിങ്ങില്‍ മുന്നിലെത്താന്‍ സഹായകമായത്.
801 പോയിന്റാണ് ഗില്ലിനുള്ളത്. മിച്ചലിനുള്ളത് 794 പോയിന്റും. 767 പോയിന്റുമായി വിരാട് കോഹ്ലിയും 758 പോയിന്റുമായി രോഹിത് ശർമയുമാണ് മൂന്നും നാലും സ്ഥാനത്ത്.
അഫ്ഗാനിസ്ഥാന്റെ ഇബ്രാഹീം സദ്രാൻ, പാകിസ്താന്റെ ബാബർ അസം, അയർലൻഡിന്റെ ഹാരി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, വെസ്റ്റ് ഇൻഡീസിന്റെ ഷായ് ഷോപ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ശ്രേയസ് അയ്യർ പതിമൂന്നും കെ എൽ രാഹുൽ പതിനെട്ടും സ്ഥാനത്തുണ്ട്.
content highlights: shubman gill reclaims no 1 spot in icc odi rankings