ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി; യുവ ഓള്‍റൗണ്ടര്‍ക്ക് പരിക്ക്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ ഓള്‍റൗ വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കില്ല. കാര്‍ഡിഫില്‍ വെച്ച് നടന്ന മത്സരത്തില്‍ ബാറ്റിംഗിനിടെയാണ് 26-കാരനായ സുന്ദറിന് പരിക്കേറ്റത്.

ത്സരത്തില്‍ റണ്ണിനായി ഓടുന്നതിനിടെയാണ് സുന്ദറിന് പരിക്കേറ്റത്. അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം നേടിയ താരം പിന്നീട് ടീം ഫിസിയോയുടെ സഹായത്തോടെയാണ് ബാറ്റിംഗ് തുടര്‍ന്നത്.

എന്നാല്‍ പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ എഡ്ജ്ബാസ്റ്റണില്‍ പുറത്താകാതെ 52 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സുന്ദറിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ്. സുന്ദറിന് പകരമായി സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബേയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content highlights:india-vs-england-odi-injury-update-young-allrounder-injured

To advertise here,contact us