ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ അടുത്ത സീസണ് ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിലെ ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്ത് നടക്കുന്നത്.
ഡിസംബറില്‍ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആല്‍ബനീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്
ഇന്ത്യന്‍ ആരാധകര്‍ക്ക് ബിഗ് ബാഷ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും, ടൂര്‍ണ്ണമെന്റിന്റെ വളര്‍ച്ചയ്ക്കും ഈ മത്സരം വലിയ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പകരമായി ഒരു ഐ പി എൽ മാച്ച് അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയിൽ നടത്താനും പദ്ധതിയുണ്ട്.
Content highlights:big bash league season opener in india chennai melbourne renegades vs perth scorchers