നാലാം ടി 20 യിൽ ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിന്റെ ടോട്ടൽ. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 49 പന്തിൽ 80 റൺസ് നേടി. അഞ്ച് സിക്സറും നാല് ഫോറുകളും നേടി.
മറ്റാർക്കും തിളങ്ങാനായില്ല. ശിവം ദുബെ 23 പന്തിൽ 22 റൺസും അഭിഷേക് 14 പന്തിൽ 16 റൺസും വൈഭവ് സൂര്യവംശി 10 പന്തിൽ 15 റൺസും നേടി. ഇഷാൻ കിഷൻ 4 റൺസിന് പുറത്തതായി. തിലക് വർമ നേടിയത് 8 പന്തിൽ 11 നേടി.
രണ്ട് മാറ്റങ്ങളാണ് പ്ലെയിങ് ഇലവനിൽ ഇന്ത്യ വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി.
അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 0-2ന് ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ നേരിട്ട കനത്ത ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.
content highlights:shreyas iyer half century india vs england 4th t20 score