അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം; സഞ്ജു ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്ത്

സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇല്ല

ഒടുവില്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ സംഭവിച്ചു. ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് സഞ്ജു സാംസണെ ഒഴിവാക്കിയത്. അയര്‍ലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിലും മോശം പ്രകടനമായതോടെയാണ് സഞ്ജുവിനെ പുറത്താക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ സഞ്ജു ഉണ്ടെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കിയിരുന്നു. വൈഭവ് സൂര്യവംശിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍നിന്നു പുറത്താകുന്നത്. ജൂലൈ 23 മുതല്‍ 26 വരെ നടക്കുന്ന സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്‌സിമ്രാന്‍ സിങ്ങും ടീമിലുണ്ടാകും. പ്രഭ്‌സിമ്രാന്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി ഓപ്പണറായി ടീമിലുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന വൈഭവ് സൂര്യവംശി അടുത്ത മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

അരങ്ങുവാഴാന്‍ അരങ്ങേറ്റക്കാര്‍ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ അശോക് ശര്‍മ, യഷ് ഠാക്കൂര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ക്കും ട്വന്റി20 ടീമിലേക്ക് ആദ്യമായി വിളിയെത്തി. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഒഴിവാക്കിയ ലോകകപ്പ് താരം റിങ്കു സിങ്, പേസര്‍ മായങ്ക് യാദവ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. 2024നു ശേഷം ആദ്യമായാണ് മയാങ്ക് ടീമിലേക്ക് എത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ അശോക് ശര്‍മ, യഷ് ഠാക്കൂര്‍, ഹര്‍ഷ് ദുബെ എന്നിവര്‍ും ടി20 ടീമില്‍ അരങ്ങേറ്റം കുറിക്കും. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ഒഴിവാക്കിയ റിങ്കു സിങ്, പേസര്‍ മായങ്ക് യാദവ് എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. 2024നു ശേഷം ആദ്യമായാണ് മയാങ്ക് ടീമിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ശിവം ദുബെ എന്നിവരെല്ലാം ടീമിലുണ്ട്. ബൗളിങ് നിരയില്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവര്‍ പുറത്തായി. ഇവര്‍ക്കു പകരമാണ് യഷ് ഠാക്കൂര്‍, അശോക് ശര്‍മ, മയാങ്ക് യാദവ് എന്നിവര്‍ ടീമിലെത്തിയത്. അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍, നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുബെയെ ഉള്‍പ്പെടുത്തി.

'വിശ്രമം' സഞ്ജുവിന് മാത്രംസാധാരണ സിംബാബ്‌വെ പര്യടനങ്ങളില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുകയും പകരം പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ ടീമില്‍ ഇടം നേടാനാകാത്ത ഒരേയൊരു സീനിയര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ മാത്രമാണ്. 2024 ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായ കളിക്കുന്ന സഞ്ജു സാംസണ്‍ രണ്ടു വര്‍ഷത്തിനുശേഷമാണ് ടീമില്‍നിന്നു പുറത്താകുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റാണ് സഞ്ജു. എന്നാല്‍ അവസാനം കളിച്ച മൂന്നുമത്സരങ്ങളിലെ പ്രകടനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി താരത്തെ ഒഴിവാക്കിയതിലെ പൊരുത്തക്കേട് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നുണ്ട്. അവാസനം നടന്ന അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ അഞ്ചും തൊട്ടടുത്ത മത്സരത്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ വെറും ഒരു റണ്‍. ഇതോടെ താരത്തിനെതിരെ വിമര്‍ശനം കടുത്തു. വൈഭവിനെ കളിപ്പിക്കാത്തതും ചോദ്യം ചെയ്തു.

സിംബാബ്വെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ഗെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യഷ് ഠാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം:

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, ശിവം ദുബെ.

content highlights: Poor performance in Ireland and England tours; Sanju Samson dropped from Indian team

To advertise here,contact us