സഞ്ജു മടങ്ങി എത്തുമോ? ഇംഗ്ലണ്ട് -ഇന്ത്യ മൂന്നാം ടി20 നാളെ

നാളെ ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്

ഇംഗ്ലണ്ട് - ഇന്ത്യ ടി20 പരമ്പരയിൽ തിരിച്ചുവരാൻ ടീം ഇന്ത്യ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റുകളുടെ തോൽവിയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നാളെ ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്. പരമ്പരയിൽ 1 - 0 ന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.

ഇന്ത്യയുടെ ടി20 ടീം നായകനായി ശ്രേയസ് അയ്യർ ചുമതല ഏറ്റതിന് ശേഷമുള്ള ഒരു മത്സരം പോലും നീലപ്പടയ്ക്ക് ജയിക്കാൻ ആയിട്ടില്ല. അയർലണ്ടിനെതിരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരവും തോറ്റു. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മഴ വില്ലനായതോടെ ഉപേക്ഷിച്ചിരുന്നു.

ഓൾഡ് ട്രാഫൊർഡിൽ വച്ച് നടന്ന രണ്ടാം ടി20 യിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കളിക്കളത്തിൽ നിറം മങ്ങിയ സഞ്ജു സാംസണിന് പകരക്കാരനായിട്ടായിരുന്നു വൈഭവ് മൈതാനത്തെത്തിയത്. കളിയിൽ പത്ത് പന്തിൽ നിന്ന് പതിനാല് റൺസും താരം സ്വന്തമാക്കി.

Content highlight: India vs England 3rd T20 will Sanju Samson return to playing eleven

To advertise here,contact us