ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ വീണ്ടും വൻ വിവാദത്തിലേക്ക്. പൃഥ്വിയുടെ പ്രതിശ്രുത വധുവും നടിയുമായ ആകൃതി അഗർവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ക്രിവലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
താൻ പലതവണ വഞ്ചിക്കപ്പെട്ടു എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകളെല്ലാം സത്യമാണെന്നുമാണ് ആകൃതി ഇന്സ്റ്റഗ്രാമില് കുറിച്ചത്. സംഭവം വൻ വിവാദമായതോടെ പോസ്റ്റ് പിന്നീട് അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു.
ദീർഘകാലത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാർച്ചിലായിരുന്നു പൃഥ്വി ഷായും ആകൃതിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിനുപിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ആകൃതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'ഞാൻ പലതവണ വഞ്ചിക്കപ്പെട്ടു, എന്നിട്ടും ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല. ജീവിതത്തിൽ ഒരു പടികൂടി മുന്നോട്ട് വെച്ചതിന് ശേഷവും ഇതാണ് അവസ്ഥ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. പുറത്തുവരുന്ന എല്ലാ ഗോസിപ്പുകളും സത്യമാണ്. അവനെക്കുറിച്ച് നിങ്ങൾ സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം 100% സത്യമാണ് എന്നായിരുന്നു ആകൃതി കുറിച്ചത്.
പോസ്റ്റിൽ പൃഥ്വി ഷായുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും, 'അവൻ' എന്ന് പരാമർശിച്ചിരിക്കുന്നത് പൃഥ്വിയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരും വിലയിരുത്തുന്നത്. എന്നാൽ, ഈ കടുത്ത ആരോപണങ്ങൾക്കിടയിലും ആകൃതി ഇൻസ്റ്റാഗ്രാമിൽ പൃഥ്വിയെ അൺഫോളോ ചെയ്യുകയോ അവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പ്രൊഫൈലിൽ നിന്ന് നീക്കുകയോ ചെയ്തിട്ടില്ല.
കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് ശക്തമായ ഒരു തിരിച്ചുവരവ് നടത്താനുള്ള ശ്രമങ്ങളിലാണ് താനെന്ന് പൃഥ്വി ഷാ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടയിലാണ് താരത്തിന്റെ വ്യക്തിജീവിതം തകർച്ചയുടെ വക്കിലാണെന്ന സൂചന നൽകി പ്രതിശ്രുത വധുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്. വിവാദങ്ങളോട് പൃഥ്വി ഷാ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
content higlights: prithvi-shaw-fiancee-nidhi-tapadia-viral-instagram-post-about-cheating