ശ്രീലങ്ക എ ടീമിനെതിരായ സന്നാഹ ഏകദിന മത്സരത്തിൽ റുതുരാജ് റുതുരാജ് ഗെയ്ക്വാദിന്റെ കംബാക്ക് സെഞ്ച്വറി. 114 പന്തിൽ മൂന്ന് സിക്സറും ആറ് ഫോറുകളും അടക്കമായിരുന്നു 101 റൺസ് നേടിയത്.
ക്യാപ്റ്റൻ തിലക് വർമ 60 റൺസ് നേടി. പ്രിയാൻഷ് ആര്യ 32 റൺസും സുര്യൻഷ് ഷെഡ്ജെ 26 റൺസും ആയുഷ് ബദോനി 24 റൺസും നേടി.
വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 14 റണ്‍സിനു ഇടംകൈയന്‍ ബാറ്റര്‍ക്കു ക്രീസ് വിടേണ്ടി വന്നു. 12 ബോളില്‍ മൂന്നു ഫോറുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
Content highlights: ruturaj-gaikwad-smashing-century-against-sri-lanka-a-after-ipl-flop