അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കാന്‍ മാനവ് സുതാര്‍. താരത്തിന് കുല്‍ദീപ് യാദവ് കന്നി ടെസ്റ്റ് ക്രിക്കറ്റിനുള്ള ക്യാപ് കൈമാറി. ബൗളിങ് ഓള്‍റൗണ്ടറായ 23-കാരന് ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാന്റെയും താരമാണ്.
അതേസമയം, ടോസ് നേടിയ ഇന്ത്യ, അഫ്ഗാനിസ്താനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലുമാണ് ഓപ്പണര്‍മാര്‍.
ടീമിനെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്. സായ് സുദര്ശന്, ഋഷഭ് പന്ത്, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, മാനവ് സുതാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും കളിക്കും. ഹഷ്മത്തുള്ള ഷാഹിദിയുടെ നായകമികവിലാണ് അഫ്ഗാനിസ്താന് കളിക്കുന്നത്.
content highlights: India win the toss; elect to bat against Afghanistan