വൈഭവിന് തൊട്ടരികിൽ ഗില്ലും സുദർശനും; ഫൈനലിനൊടുവിൽ ഓറഞ്ച് ക്യാപ് ആര് തൂക്കും!

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസുമായി 15 കാരൻ വൈഭവ് സൂര്യവംശിയാണ് ഒന്നാമത്.

ഐ പി എല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് കലാശപ്പോരാട്ടം നടക്കുകയാണ്. കിരീടപ്പോരിനെ പോലെ തന്നെ ആവേശകരമായ പോരാട്ടമാണ് സീസണിലെ ടോപ് സ്‌കോറർക്കുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിലും നടക്കുന്നത്.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസുമായി 15 കാരൻ വൈഭവ് സൂര്യവംശിയാണ് ഒന്നാമത്. 238 സ്ട്രൈക്ക് റേറ്റിലും 48 .50 ആവറേജിലുമാണ് ഈ അത്ഭുത ബാലൻ ഈ സീസൺ പൂർത്തിയാക്കിയത്.

രണ്ടാമത് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ്. 15 മത്സരങ്ങളിൽ നിന്ന് 722 റൺസാണ് താരത്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 164 വും ആവറേജ് 48 വും.

മൂന്നാമത് ഗുജറാത്തിന്റെ തന്നെ ഓപ്പണർ സായ് സുദർശനാണ്. 16 മത്സരങ്ങളിൽ നിന്ന് 710 റൺസാണ് സമ്പാദ്യം. 160 സ്ട്രൈക്ക് റേറ്റും 47 ആവറേജും .

ഇന്നത്തെ മത്സരത്തിൽ വൈഭവിനെ പിന്നിലാക്കാൻ ഇരുവർക്കും അവസരമുണ്ട്. ഗില്ലിന് വേണ്ടത് 55 റൺസും സുദര്ശന് വേണ്ടത് 67 റൺസും.

Content highlight:  ipl-2026-orange-cap-winner-race-vaibhav-sooryavanshi-shubman-gill-sai-sudharsan

To advertise here,contact us