IPL ചരിതത്തിലാദ്യം!; അപൂർവ റെക്കോർഡ് സ്വന്തമാക്കി കിംഗ് കോഹ്‌ലി

മത്സരത്തില്‍ കോഹ്ലി 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടി.

ഐപിഎല്ലില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇതിഹാസ താരം വിരാട് കോഹ്ലി. തുടര്‍ച്ചയായി നാല് സീസണുകളില്‍ 600 ന് മുകളില്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. മത്സരത്തില്‍ കോഹ്ലി 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടി.

നിലവില്‍ ഈ സീസണില്‍ റണ്‍സ് നേട്ടത്തില്‍ നാലാമത് ആണ് വിരാട്, ഒന്നാം സ്ഥാനത്ത് ഗുജറാത്തിന്റെ സായ് സുദര്‍ശനാണ്. താരം നിലവില്‍ 638 റണ്‍സ് നേടി. രണ്ടാമത് ഗുജറാത്തിന്റെ തന്നെ ശുഭ്മാന്‍ ഗില്‍ ആണ്. 616 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 606 റണ്‍സുമായി ക്ലാസന്‍ ആണ് മൂന്നാമത്.

മൂന്ന് സീസണുകള്‍ തുടർച്ചയായി 600 അല്ലെങ്കിൽ അതിനു മുകളില്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളുണ്ട്. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഇവർ. രണ്ട് സീസണുകളില്‍ തുടരെ 600, പ്ലസ് സ്‌കോറുകളുള്ള രണ്ട് താരങ്ങള്‍ നിലവിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍.

content highlights:;virat-kohli-creates-history-first-batter-to-score-600-plus-runs-in-four-consecutive-ipl-seasons

To advertise here,contact us