ചിയര്‍ ഗേളിനോട് മോശം പെരുമാറ്റം; തലവേദനയായി കാണികളുടെ മോശം പെരുമാറ്റം

പഞ്ചാബ്-ലഖ്‌നൗ മത്സരത്തിനിടെയാണ് സംഭവം, വിഷയത്തില്‍ ഇടപെട്ട് പൊലീസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗ്യാലറിയിലെ ആവേശം കളിക്കാര്‍ക്കുണ്ടാക്കുന്ന പിന്തുണ വലുതാണെങ്കിലും ചില കാണികളുടെ പ്രവൃത്തികള്‍ സംഘാടകര്‍ക്ക് തലവേദനയാണ്. ചിയര്‍ ലീഡര്‍മാരായ യുവതികളോട് മോശമായി പെരുമാറുന്ന സാഹചര്യം വലിയ തലവേദനയാകുന്നുണ്ട് പല സ്റ്റേഡിയങ്ങളിലും. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെ ചിയര്‍ ലീഡര്‍മാരായ യുവതികളോട് കാണികളില്‍ ചിലര്‍ അപമര്യാദയായി പെരുമാറിയതായാണ് പുതിയ പരാതി. ശനിയാഴ്ച രാത്രി ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.

മത്സരം നടക്കുന്നതിനിടെ പഞ്ചാബ് കിങ്‌സിന്റെ ചിയര്‍ ലീഡര്‍മാരോടാണ് കാണികള്‍ ചിലര്‍ മോശമായ രീതിയില്‍ പെരുമാറിയത്. ഇക്കാര്യം ഒരു യുവതി ചൂണ്ടിക്കാട്ടിയതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

SPECTATOR THROW PAPER BALL ON CHEERLEADER WITH HIS PHONE NUMBER 🚨- In today's LSG vs PBKS match in lucknow a spectator throw his number on a cheerleader.WAIT FOR POLICE OFFICER 🚨 pic.twitter.com/m8Tcfibjn6

ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കാണികളില്‍ ചിലരോട് സംസാരിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. ലഖ്‌നൗ ജഴ്‌സി ധരിച്ച ചില യുവാക്കളോടാണ് ഉദ്യോഗസ്ഥ സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകും. ഫോണ്‍ നമ്പര്‍ എഴുതിയ പേപ്പര്‍ ചീയര്‍ ലീഡര്‍മാര്‍ക്കു നേരേ ചുരുട്ടിയെറിയുകയായിരുന്നെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെയും ഗ്യാലറിയില്‍നിന്ന് കടലാസുകള്‍ യുവതികളെ ലക്ഷ്യമിട്ട് എറിയാറുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് പറയുമെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകാറില്ല. ഇതാണ് ഇത്തരം പ്രവൃത്തികള്‍ വീണ്ടും ഉണ്ടാകാനിടയാക്കുന്നത്.

മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പഞ്ചാബ് കിങ്‌സ് ഏഴു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെഞ്ചറിയാണ് (51 പന്തില്‍ 101*) പ്ലേഓഫ് പ്രതീക്ഷ സമ്മാനിച്ചത്.

content highlights: Misbehavior towards cheer girl; spectators' poor conduct becomes a major headache

To advertise here,contact us