സഞ്ജു ഡക്ക്; പിന്നാലെ കൂടാരം കയറി റുതുവും ഉർവിലും; ജി ടിക്കെതിരെ CSK യ്ക്ക് ബാറ്റിങ് തകർച്ച

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ് തകർച്ച.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ് തകർച്ച. ആദ്യ പന്തിൽ തന്നെ മലയാളി താരം സഞ്ജു സാംസൺ പുറത്തായി.

തൊട്ടുപിന്നാലെ ഉർവിൽ പട്ടേൽ, ക്യാപ്റ്റൻ റുതുരാജ് ഗെഗ്‌ക്‌വാദും പുറത്തായി.

ഒടുവിൽ 5.2 ഓവർ കഴിയുമ്പോൾ 54 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ചെന്നൈ. സഞ്ജു സാംസൺ(0 ) , ഉർവിൽ പട്ടേൽ (0 ), റുതുരാജ് (16 ), മാറ്റ് ഷോർട്സ് (24 ) എന്നിവരാണ് പുറത്തായ നാല് താരങ്ങൾ.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 230 റൺസാണ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർ സെഞ്ച്വറി നേടി. ഗിൽ 37 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 64 റൺസ് നേടി.

സായ് സുദർശൻ 53 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 27 പന്തിൽ നാല് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 56 റൺസ് നേടി.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് ഗുജറാത്തിനെതിരെ ഇറങ്ങുന്നത്.

പ്രശാന്ത് വീറിന് പകരം മാത്യു ഷോര്‍ട്ടും അക്കീല്‍ ഹൊസൈന് പകരം ഗുജ്പനീത് സിംഗും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഗുജറാത്തും ഒരു മാറ്റം വരുത്തി. സ്പിന്നര്‍ സായ് കിഷോറിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

content highlights:/ipl-2026-gt-vs-csk-chennai-super-kings-batting-collapse-sanju-samson-duck-ruturaj-gaikwad-out

To advertise here,contact us