മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കുഞ്ഞൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്.
32 റൺസ് നേടിയ കോർബിൻ ബോഷാണ് ടോപ് സ്കോറർ. 27 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് ആണ് പിന്നീടുള്ള ടോപ് സ്കോറർ. തിലക് വർമ (20 ), രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15 ), വിൽ ജാക്സ്(14 ) ,ദീപക് ചഹാർ (10 ) എന്നിവർ രണ്ടക്കം കടന്നു.
കൊൽക്കത്തയ്ക്ക് വേണ്ടി സൗരഭ് ദുബൈ, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് നേടി. നാലോവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.
content highlights:mi-vs-kkr-ipl-2026-mumbai-indians-low-score-eden-gardens-malayalam-news