ചെപ്പോക്കിലും 'തല'യില്ല; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ടോസ്

ചെപ്പോക്കിലും 'തല'യില്ല; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ടോസ്

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് ജയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നേടിയ രുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിക്കില്ല.

.ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.

നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. നെറ്റ് റൺറേറ്റ് (+0.027) കുറവായതിനാൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫിൽ എത്തണമെങ്കിൽ മറ്റ് മത്സരങ്ങളും നിർണായകമാണ്.

12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഹൈദരാബാദിൽ ഏറ്റുമുട്ടിയപ്പോൾ സൺറൈസേഴ്സ് പത്ത് റൺസിന് ചെന്നൈയെ തോൽപിച്ചിരുന്നു.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, സ്മരൺ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ.

ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, സ്പെൻസർ ജോൺസൺ.

content highlights:no dhoni, csk-vs-srh-ipl-2026-chennai-win-toss-opt-to-bat

To advertise here,contact us