തുടർച്ചയായി പാളുന്ന പരീക്ഷണങ്ങൾ; എന്നിട്ടും പൃഥി ഷായെ തഴഞ്ഞ് ഡൽഹി

തങ്ങളുടെ ആദ്യ കിരീടം ചൂടുക എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് അങ്കം കുറിച്ചുകൊണ്ടിരിക്കുന്നത്

തങ്ങളുടെ ആദ്യ കിരീടം ചൂടുക എന്ന സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് അങ്കം കുറിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ താരനിരയുമായി കളിക്കളത്തിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട് നിൽക്കുന്നുണ്ടെങ്കിലും പല മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ ഇപ്പോഴും ഏറെ ദൂരെയാണ്. അതിനിടയിലാണ് ഡൽഹി താരം പൃഥ്വി ഷായെ എന്തുകൊണ്ട് ടീം മാനേജ്‌മന്റ് ഇപ്പോഴും തഴയുന്നു എന്ന ചോദ്യം ഉയർന്നുവരുന്നത്.

ഡൽഹിയുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമായി ഓപ്പണിങ് കൂട്ടുകെട്ടിലെ പാളിച്ചകൾ തന്നെയാണ് എടുത്തുപറയേണ്ടത്. ഓപണർ കെ എൽ രാഹുൽ ബാറ്റിങ്ങിൽ മികവ് കാട്ടുമ്പോഴും മറുവശത്ത് ബാറ്റ് ചജയ്‌യുന്നവർക്ക് നിലവാരം കാട്ടാൻ കഴിയുന്നില്ല. പതും നിസങ്ക ഓപ്പണിങ്ങിൽ നിരാശപ്പെടുത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ യുവതാരം സഹിൽ പരാഖിനെയായിരുന്നു ഡൽഹി കളത്തിലിറക്കിയത്. എന്നാൽ വെറും രണ്ട് പന്ത് മാത്രമായിരുന്നു അന്ന് താരത്തിന് പിടിച്ചുനിൽക്കാനായത്. ഭുവനേശ്വർ കുമാറിന്റെ ഇൻസ്വിങ് യോർക്കറിൽ സഹിൽ ക്ലീൻബൗൾഡാവുകയായിരുന്നു. അതിനെല്ലാം പിന്നാലെയാണ് ഡൽഹി എന്തുകൊണ്ടാണ് പൃഥി ഷായെ കളിപ്പികുനില്ല എന്ന ചോദ്യം ആരാധകർ ശക്തമായി ഉയർത്തുന്നത്.

ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് പൃഥ്വി ഷാ. ഒരു കാലത്ത് ബൗളർമാരുടെ പേടി സ്വപ്നം കൂടിയായിരുന്നു അദ്ദേഹം. എന്നാൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കാതെ പോയതും താരത്തിനെ ഫ്രാഞ്ചെെസികൾ കലാകാലത്തിൽ നിന്ന് തഴയാൻ കാരണമായി. എന്നാൽ ആഭ്യന്തര ക്രിക്കറ്റിലടക്കം മികവ് കാട്ടിയിട്ടുള്ള പൃഥി ഷാ ഇപ്പോൾ ഐപിഎൽ ക്ലബായ ഡൽഹി ക്യാപിറ്റൽസ് ടീമിലുണ്ട്. ഈ സീസണിൽ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഡൽഹിയുടെ ഓപ്പണർമാർക്ക് താളം കണ്ടെത്താൻ സാധിക്കാതിരുന്നിട്ടും പൃഥിക്ക് ഇതുവരെ ഡൽഹി അവസരം നൽകുന്നില്ല. താരത്തിന് ഡൽഹി അവസരം നൽകുന്നില്ലെന്നതാണ് ഏറെ ദൗർഭാഗ്യകരം. 79 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1892 റൺസാണ് പൃഥി ഇതുവരെ നേടിയിട്ടുള്ളത്. 14 അർധ സെഞ്ചുറികളും താരം ഇതിനോടകം നേടിയിട്ടുണ്ട്.

Content highlight: Delhi Capitals ignoring Prithvi Shaw

To advertise here,contact us