സഞ്ജുവിനെ പിന്തുണച്ചതിന് നന്ദി, ആ രാത്രി സച്ചിന് സന്ദേശമയച്ചു; വിശേഷങ്ങള്‍ തിരക്കി തിരിച്ച് സച്ചിന്റെ മെസ്സേജ്

കായിക വേദികളിൽ ഇന്ന് മലയാളി താരങ്ങള്‍ക്ക് കിട്ടുന്ന പിന്തുണ വലുത്

ഞാന്‍ കളിക്കുന്ന സമയത്ത് മലയാളി താരങ്ങള്‍ക്കുള്ള പിന്തുണ സീറോയായിരുന്നുവെന്നും ഇന്ന് മലയാളി കായിക താരങ്ങള്‍ക്ക് വലിയ പിന്തുണയുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സഞ്ജു സാംസണ് ഉള്‍പ്പടെ വലിയ പിന്തുണ ലഭിക്കുന്നു. അത് വലിയ കാര്യമാണെന്നും എസ് ശ്രീശാന്ത് പറഞ്ഞു. ലോകകപ്പില്‍ സഞ്ജുവിന്റെ പ്രതികരണത്തിന് പിന്നാലെ സച്ചിന് സന്ദേശമയച്ചതായും ശ്രീശാന്ത് പറഞ്ഞു. തന്റെ കരിയറിലെ മോശം സമയത്ത് സച്ചിനെ വിളിച്ചാണ് സഞ്ജു പിന്തുണ ചോദിച്ചിരുന്നത്. സച്ചിന്റെ ഉപദേശമാണ് സഞ്ജുവിന് പിന്നീടുള്ള മത്സരത്തിലേക്ക് തിരിച്ചെത്താനിടയാക്കിയതും. ഈ വാക്കുകള്‍ കേട്ടപ്പോഴാണ് ശ്രീശാന്ത് സച്ചിന് മെസ്സേജയച്ചത്. ഇന്ത്യ ട്വന്റി 20 ക്രിക്കറ്റ് കിരീടം നേടിയതിന് പിന്നാലെയാണ് സച്ചിന്റെ ഉപദേശത്തെക്കുറിച്ച് സഞ്ജു വെളിപ്പെടുത്തിയിരുന്നത്. ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മോശം ഫോമിലായിരുന്നു സഞ്ജു.

സച്ചിന് അയച്ച സന്ദേശത്തിന് പിന്നാലെ മറുപടിയെത്തി. വിശേഷങ്ങള്‍ ചോദിച്ചായിരുന്നു സച്ചിന്റെ മറുപടി. നന്നായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു എന്നും സന്ദേശത്തിലുണ്ടായിരുന്നു -ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങും സെവാഗും തനിക്ക് പലപ്പോഴും പിന്തുണ നല്‍കിയിരുന്നെന്നും ശ്രീശാന്ത് പറയുന്നു. ടി 20 ലോകകപ്പും ഏകദിന ലോകകപ്പും ജയിച്ച ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെ അപൂര്‍വമാണ്. അങ്ങനെ വിജയിച്ച ഏക മലയാളി താരമാണ് ഞാന്‍. ടെസ്റ്റ് ക്രിക്കറ്റിലേക്ക് സഞ്ജു വരണമെന്നും അതിലേക്കെത്തുമ്പോള്‍ സഞ്ജു വേറെ ലെവലാകുമെന്നും സഞ്ജു പറഞ്ഞു.

ഹര്‍ഭജന്‍ സിങ്ങിനെതിരെയും വാതുവെപ്പ് കേസും ശ്രീശാന്ത് പരാമര്‍ശിക്കുന്നുണ്ട്. ഹര്‍ഭജന്റേത് വെറും അഭിനയമാണെന്നും ഹര്‍ഭജന്‍ തന്നെ മുഖത്തടിച്ചപ്പോള്‍ തിരിച്ച് തല്ലിയിരുന്നെങ്കില്‍ ആജീവാനന്ത വിലക്ക് എനിക്ക് ലഭിക്കുമായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. 2008ലെ ആദ്യ ഐപിഎല്‍ സീസണിലാണ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലായിരുന്ന ശ്രീശാന്ത്, മത്സരത്തില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി. ഇതിന് പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനെ പരിഹസിച്ചപ്പോഴാണ് ഹര്‍ഭജന്‍ ശ്രീശാന്തിനെ മുഖത്തടിച്ചത്. ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദം കൂടിയായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ ഹര്‍ഭജന്‍ സിങ്ങിനെ സീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളില്‍നിന്നും വിലക്കി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം താന്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് ഹര്‍ഭജന്‍ സിങ് പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിലുള്‍പ്പടെ പിന്തുണച്ചവരേയും ശ്രീശാന്ത് ഓര്‍മിച്ചു. ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ തുടങ്ങിയവര്‍ പിന്തുണയേകിയെന്നും ശ്രീശാന്ത് പറഞ്ഞു.

content highlights: Thanks for supporting Sanju; I messaged Sachin that night

To advertise here,contact us