ABSOLUTE CINEMA!; അപരാജിതരായി പഞ്ചാബ്; ഡൽഹിയെ തകർത്തത് റെക്കോർഡ് റൺ ചേസിൽ

ശ്രേയസ് അയ്യരുടെ രണ്ട് ക്യാച്ചുകൾ കരുൺ നായർ നഷ്ടപ്പെടുത്തിയത് നിർണായകമായി.

ഈ സീസണിലെ ഏറ്റവും കൂടുതൽ റൺസ് കണ്ട മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് പഞ്ചാബ് കിങ്‌സ്. പഞ്ചാബ് ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹി ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.

36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. ശ്രേയസ് അയ്യരുടെ രണ്ട് ക്യാച്ചുകൾ കരുൺ നായർ നഷ്ടപ്പെടുത്തിയത് നിർണായകമായി.

നേരത്തെ കെ എൽ രാഹുലിന്റെ അപരാജിത സെഞ്ച്വറിയും നിതീഷ് റാണയുടെ സെഞ്ച്വറിയോളം പോലെയുള്ള ഇന്നിങ്‌സുമാണ് ഡൽഹിയെ കൂറ്റൻ ടോട്ടലിലേക്ക് നയിച്ചത്.

കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. നേരത്തെ ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ അപരാജിതരായി പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാമത് തുടരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഡൽഹി ആറാമതാണ്.

content highlights:punjab-kings-historic-run-chase-vs-delhi-capitals

To advertise here,contact us