കാണികളോട് ഗാലറി വിടാന്‍ ആവശ്യപ്പെട്ട് ആകാശ് അംബാനി; മുംബൈ മാനേജ്‌മെന്റും താരങ്ങളും തമ്മില്‍ അസ്വസ്ഥത?

മുംബൈ ഇന്ത്യന്‍സിന്റെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ നാടകീയ രംഗങ്ങള്‍; വിവാദം തിളയ്ക്കുന്നു

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ ടീം ഉടമയുടെ രോഷപ്രകടനം വിവാദത്തില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് മുംബൈ ഇന്ത്യന്‍സ് പൊരുതാന്‍ പോലുമാകാതെ പതറിനില്‍ക്കുമ്പോഴാണ് ആകാശ് അംബാനിയുടെ നാടകീയ രംഗം അരങ്ങേറിയത്. കടുത്ത ദേഷ്യം രേഖപ്പെടുത്തി അദ്ദേഹം സ്റ്റേഡിയം വിട്ടിറങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈക്കെതിരെ കഴിഞ്ഞദിവസം വഴങ്ങിയത്. 103 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സ് വാംഖഡെയില്‍ തോറ്റത്.

മുംബൈയുടെ എല്ലാ മത്സരങ്ങളും കാണാന്‍ സ്ഥിരമായി ആകാശ് വരാറുണ്ട്. കഴിഞ്ഞദിവസം ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ബാറ്റിങ്ങില്‍ പതറുന്നത് കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മടക്കം. മത്സരം പകുതി പിന്നിട്ടപ്പോഴാണ് ആകാശ് അംബാനി ഡഗ് ഔട്ട് വിട്ടത്. സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന ആരാധകര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായി ആംഗ്യം കാണിച്ചത് വീഡിയോകളില്‍ വ്യക്തമായി. ഇതോടെ ഗാലറിയിലുണ്ടായിരുന്നവര്‍ അമ്പരന്ന് ആകാശിനെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ സെഞ്ചുറി മികവാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ നിരാശപ്പെടുത്തി. കനത്ത തോല്‍വിയോടെയായിരുന്നു ടീമിന്റെ മടക്കം. വരാനിരിക്കുന്ന മത്സരങ്ങള്‍ മുംബൈക്ക് നിര്‍ണായകമാണ്.

content highlights: Akash Ambani requested the crowd to exit the gallery

To advertise here,contact us